ഗുവാഹത്തി: മുസ്ലിംകളുടെ മുന്നേറ്റത്തിന് സംഘശക്തി ആവശ്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍. അസമിലെ ഹാത്തിഗാവ് ഈദ്ഗാഹ് മൈതാനിയില്‍ നടക്കുന്ന അസം ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ അസ്ഥിത്വം നാം കാത്തുസൂക്ഷിക്കണം. ഇസ് ലാമിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. കേരളത്തിലെ മുസ്ലിംകളുടെ മുന്നേറ്റം അവിടെ നമ്മള്‍ സംഘടിത ശക്തിയായത് കൊണ്ടാണ്.
പ്രവാചകപ്രേമം എല്ലാവരും കാത്ത് സൂക്ഷിക്കണമെന്നും കാന്തപുരം ഉദ്‌ബോധിപ്പിച്ചു. പ്രവാചകരുടെ ജീവിത ചര്യ അനുകരിക്കുക വഴിയാണ് അത് സാധ്യമാകുക. കുട്ടികളെ വിദ്യാസമ്പന്നരാക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ബദ്ധ ശ്രദ്ധ പതിക്കണമെന്നും കാന്തപുരം പറഞ്ഞു.
അസം മന്ത്രി സിദ്ദിഖ് അഹമ്മദ്, മുന്‍ കേന്ദ്ര മന്ത്രി സി എ ഇബ്‌റാഹീം, ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദ്വിദിന സന്ദര്‍ശനത്തിനായി അസമിലെത്തിയ കാന്തപുരത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിക്കുന്നത്. കാന്തപുരം പങ്കെടുക്കുന്ന പരിപാടികളില്‍ ജനപ്രവാഹമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ