സൂന്നിവോയിസ് വായിക്കാം

Menu

ആകെ പേജ്‌കാഴ്‌ചകള്‍

!!! عيد مبارك !!!

!!! عيد مبارك  !!!

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

Hajj 2012 - Sweekaranam

ജിദ്ദ: ഉത്തമ സമൂഹ സൃഷ്ടിക്കായി മഹത്തുക്കളുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് അവരോടൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം ഉപാധ്യക്ഷനും എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പ് ചീഫ് അമീറുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പറഞ്ഞു.
കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിനെത്തിയ സുന്നീ നേതാക്കള്‍ക്ക് ജിദ്ദ മര്‍ഹബയില്‍ എര്‍പ്പെടുത്തിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും സാംസ്‌കാരികമായ അധ:പതനം വര്‍ധിച്ചു വരികയാണ്. മദ്യം മക്കളെ കൊണ്ട് വാങ്ങിപ്പിച്ചു മക്കളോടൊപ്പം മദ്യപിക്കുന്ന രക്ഷിതാക്കളും ഇസ്‌ലാമിന്റെ ബാലപാഠം പോലുമറിയാത്ത സമുദായാംഗങ്ങളും സമൂഹത്തിന് നാണക്കേടുണ്ടാക്കുകയാണ്. ഇവിടങ്ങളില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തി സാംസ്‌കാരിക മാറ്റങ്ങള്‍ വരുത്തുവാന്‍ എസ്.വൈ.എസ് പ്രവര്‍ത്തിച്ചു വരികയാണ്. കേവലം ഒച്ചപ്പാടുകളുണ്ടാക്കുകയല്ല എസ്.വൈ.എസ് ചെയ്യുന്നത്.

മഹാന്‍മാരായ പണ്ഡിതശ്രേഷ്ടരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പാലിച്ച് ധാര്‍മ്മികമായ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയാണ്. അധാര്‍മ്മികതക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി മഹത്തുക്കളുടെ പാത പിന്‍പറ്റി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.











എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി ചെങ്ങര സൈതലവി മാസ്റ്റര്‍ യോഗം ഉല്‍ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, മുഹ്‌യദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പൊന്മള, ശാഫി സഖാഫി മുണ്ടമ്പ്ര, ഹനീഫ് മുസ്‌ലിയാര്‍ ആലപ്പുഴ, അബ്ദുല്ല ഫൈസി നെക്രാജ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, തുടങ്ങിയവര്‍ സംസാരിച്ചു. ഐ.സി.എഫ് സൗദീ നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ഹബീബുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ മളാഹിരി സ്വാഗതവും അബ്ദുല്‍ മജീദ് സഖാഫി നന്ദിയും പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

I C F Jeddah

Marhaba