വിശുദ്ധ ഖുര്‍ആന്‍ തമസ്സിനെ നീക്കിയ ഗ്രന്ഥം: ശൈഖ് മുഹമ്മദ് ബാദീബ്
ജിദ്ദ: ഐ.സി.എഫ് ജിദ്ദാ ഘടകത്തിന്റെ കീഴില്‍ വിശുദ്ധ ഖുര്‍ആന്‍, വിശുദ്ധ റമദാന്‍ എന്ന പ്രമേയത്തില്‍ 2012 ആഗസ്റ്റ് 24 വരെ നീണ്ടു നില്‍ക്കുന്ന ത്രൈമാസ കാമ്പയിര്‍ ആരംഭിച്ചു. കാമ്പയിന്റെ ഔപചാരികമായ ഉല്‍ഘാടനം പ്രമുഖ സൗദീ പണ്ഡിതനും മുദരിസുമായ അശ്ശൈഖ് മുഹമ്മദ് ബാദീബ് മര്‍ഹബയില്‍ നിര്‍വ്വഹിച്ചു.
ശാസ്ത്രവും പുതിയ സാങ്കേതിക വിദ്യകളും കണെ്ടത്തിക്കൊണ്ടിരിക്കുന്ന സത്യങ്ങളെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ടെലസ്‌കോപ്പ് പോലുമില്ലാത്ത യുഗത്തില്‍ വിവരണം നടത്തുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ മനസ്സുകളില്‍ തമസ്സിനെ നീക്കിയ ഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ക്ക് സത്യപാതയിലേക്കുള്ള മാര്‍ഗ്ഗ നിദ്ദേശം നല്‍കുന്നതില്‍ വിശുദ്ധ ഖുര്‍ആന്‍ സൂറത്തുകള്‍ വഴികാട്ടിയാണ്. സമൂഹത്തിന്റെ നിലനില്‍പ്പ് തകര്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ തകര്‍ന്ന് മണ്ണടിഞ്ഞിട്ടും മനുഷ്യകുലത്തിന് താങ്ങും തണലുമായി ഇസ്‌ലാം നിത്യശോഭയായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഹബീബുല്‍ ഖുഖാരി അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി പഠന ക്‌ളാസ്സുകള്‍, പഠനയാത്രകള്‍, കൊളാഷ്, മെഡിക്കല്‍ ക്യാമ്പ്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, പ്രബന്ധരചന, ഖുര്‍ആന്‍ പാരായണ മത്സരം, ക്വിസ്, പഠനക്യാമ്പ്, കുടുംബ സംഗമം, റമദാന്‍ മുന്നൊരുക്കം, ഇഫ്താര്‍സംഗമം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. മുഹ്‌യദ്ദീന്‍ സഅദി കൊട്ടൂക്കര പ്രമേയ വിശദീകരണം നടത്തി. മജീദ് സഖാഫി സ്വാഗതം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ