സൂന്നിവോയിസ് വായിക്കാം

Menu

ആകെ പേജ്‌കാഴ്‌ചകള്‍

!!! عيد مبارك !!!

!!! عيد مبارك  !!!

2012, ജനുവരി 2, തിങ്കളാഴ്‌ച

ജിദ്ദ: പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന പഴങ്ങള്‍ പുതിയ തലമുറ അവഗണിക്കുകയാണെന്നും രുചിക്കും, ഈടിനും വേണ്ടി കൃത്രിമങ്ങള്‍ ചേര്‍ത്ത് വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ മനുഷ്യരെ രോഗങ്ങള്‍ക്കടിമപ്പെടുത്തുകയാണെന്നും പ്രശസ്ത എഴുത്തുകാരനും, യൂനാനി ചികിത്സാ വിദഗ്ദ്ധനുമായ ഡോ.അബ്ദുല്ല ബാപ്പു പറഞ്ഞു. 'ഈത്തപ്പഴം മേന്മകളും ഔഷധമൂല്യവും' എന്ന വിഷയത്തില്‍ ഐ.സി.എഫ് ജിദ്ദാ ഘടകം സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിന്റെ വിശുദ്ധഗ്രന്ഥങ്ങളിലും ആധുനിക മെഡിക്കല്‍ സയന്‍സിലും ഈത്തപ്പഴത്തിന് നല്‍കിയിരിക്കുന്ന പ്രാധാന്യം അദ്ദേഹം സദ്ദസ്സിനെ ഓര്‍മ്മിപ്പിച്ചു. വ്രതം പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യമായി ഈത്തപ്പഴം കഴിക്കണമെന്ന് പ്രവാചകര്‍ നിര്‍ദ്ദേശിച്ചത് അതിലടങ്ങിയിരിക്കുന്ന ഔഷധമൂല്യത്തിന്റെ പ്രത്യേകത കൊണ്ടാണ്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പഴങ്ങള്‍, ഭൗതിക ലാഭക്കൊതിപൂണ്ട മനുഷ്യര്‍ വിഷം കലര്‍ത്തി നശിപ്പിക്കുകയാണ്. ഭക്ഷണശാലകളില്‍ നിന്നും ലഭിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളില്‍ നിറങ്ങള്‍ക്കും രുചിക്കും ഭംഗിക്കും വേണ്ടി ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ നമ്മെ നിത്യരോഗികളും മരുന്നുകളുടെ അടിമകളുമാക്കുകയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്തണം. ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ കൃത്രിമങ്ങള്‍ ചേര്‍ക്കാത്തവയും പ്രകൃതിദത്തമായതും  തിരഞ്ഞെടുക്കണം. കച്ചവടക്കാരെ ഇത്തരം സാധനങ്ങള്‍ വില്‍പന ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും വേണം. മനുഷ്യശരീരത്തിന് ഗുണകരമല്ലാത്ത മൈദ, പഞ്ചസാര തുടങ്ങിയവയുടെ ദൂഷ്യങ്ങളെക്കുറിച്ച് അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു. ഉപഭോക്താക്കളില്‍ ബോധവത്കരണം നല്‍കുകയും പ്രകൃതിദത്തമായ ഭക്ഷണരീതി പ്രോത്‌സാഹിപ്പിക്കുകയും ചെയ്യാന്‍ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള ജനതക്ക് മാത്രമേ സമൂഹത്തിന്റെ സുരക്ഷിതഭാവിയെ കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഈത്തപ്പഴത്തെക്കുറിച്ചുള്ള സദസ്സിന്റെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. വിവിധയിനം ഈത്തപ്പഴങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി. സയ്യിദ് ഹബീബ് ബുഖാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുജീബ് എ. ആര്‍ നഗര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

I C F Jeddah

Marhaba