സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന നിരാലംബര്‍ക്ക് സമാശ്വാസം നല്‍കുന്ന സാന്ത്വനം റിലീഫ് പദ്ധതി ഘട്ടങ്ങളായി നടപ്പിലാക്കി വരികയണെന്ന് മലപ്പുറം ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ്് പി.കെ.എം സഖാഫി ഇരിങ്ങൂര്‍ പറഞ്ഞു. ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക കൗണ്‍സിലിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ പഞ്ചായത്തിലും സൗജന്യ വൈദ്യപരിശോധനയും നിര്‍ധനര്‍ക്ക് സൗജന്യ മരുന്ന് വിതരണവും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു വരികയാണ്. തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക് വേണ്ട സഹായങ്ങളും സൗജന്യമായി നല്‍കാന്‍ എസ്.വൈസ് എസ് പദ്ധതിയിലൂടെ സാധിക്കും. കിഡ്‌നിതകരാറ്, കാന്‍സര്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഹൃദ്രോഗം, പ്രമേഹം, പ്രഷര്‍, തുടങ്ങി നിത്യരോഗികളായവര്‍ക്ക് മരുന്നിലേക്കായി പതിനായിരം, അയ്യായിരം, മൂവ്വായിരം രൂപ വീതമുള്ള പതിനായിരം മെഡിക്കല്‍ കാര്‍ഡുകളും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും.
സാന്ത്വനം പദ്ധതിയിലുള്‍പ്പെട്ട 101 രോഗികള്‍ക്കുള്ള ചികിത്സ ഐ.സി.എഫ് ജിദ്ദാ ഘടകം ഏറ്റെടുത്തു. ഇതിന്റെ ഫണ്ടിലേക്ക് സ്വരൂപിച്ച ആദ്യഘഡു മൂ ലക്ഷത്തി എണ്‍പതിനായിരം രൂപ സയ്യിദ് ഹബീബ് അല്‍ബുഖാരിയില്‍ നിന്ന് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി. മുഹമ്മദ് ഫൈസി ഏറ്റുവാങ്ങി. റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നിര്‍ധന കുടുംബത്തിനുള്ള വീട് നിര്‍മ്മാണ സഹായ ഫണ്ട് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എളമരം റഹ്മത്തുള്ള സഖാഫി ശാഫി മുസ്‌ലിയാരില്‍ നിന്ന് ഏറ്റുവാങ്ങി. ഊരകം അബ്ദു, റഹ്മാന്‍ സഖാഫി, സൈനുദ്ദീന്‍ സഖാഫി മഞ്ചേരി, കൊട്ടൂക്കര മുഅ്‌യദ്ദീന്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ഹബീബു ബുഖാരിയുടെ അധ്യക്ഷതയില്‍ അബ്ദു റഹ്മാന്‍ മളാഹിരി സ്വാഗതവും, സൈത് കൂമണ്ണ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ